യുഡിഎഫ് എംഎല്‍എമാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും-വി ഡി സതീശന്‍


കൊച്ചി: യു.ഡി.എഫിലെ എല്ലാ എം.എൽ.എമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

പുനരധിവാസം നടത്തുന്ന സമയത്ത് വീടുകളിലേക്ക് മടങ്ങുന്ന ആളുകളില്‍ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായവരുമുണ്ട്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന. ഇപ്പോള്‍ പ്രഖ്യാപിച്ചതിനു പുറമെ എല്ലാ സഹായവും യുഡിഎഫിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി 100 വീടുകള്‍ വച്ചുനല്‍കും. മുസ്ലീംലീഗ് വലിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും.

ഇത്തരത്തിലുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ എന്തുചെയ്യണമെന്ന് ​ഗൗരവമായി ആലോചിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു കേരളത്തില്‍ മലയിടിച്ചിലിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും പ്രോണ്‍ ഏരിയ മാപ്പിങ് നടത്തണം. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണം. പ്രകൃതി ദുരന്തങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പു സംവിധാനം വേണം. മുന്നറിയിപ്പുണ്ടായാല്‍ എത്രയും വേഗം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. അതേസമയം ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ എന്തുചെയ്യണമെന്ന് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

TAGS : |
SUMMARY : UDF MLAs to donate one month's salary to CM's relief fund – VD Satheesan


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!