ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഓഗസ്റ്റ് ആറിന് വയനാട് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം. മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വയനാട്ടില്‍ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ ഓഗസ്റ്റ് 6 ന് രാവിലെ 10 മണിക്കാണ് യോഗം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വിവിധ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും സ്കൂള്‍ അധികൃതരും പിടിഎ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. എത്രയും പെട്ടെന്ന് ദുരന്തബാധിത മേഖലയിലെ വിദ്യാർഥികള്‍ക്കായി ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും.
മനഃശാസ്ത്രപരമായ പിന്തുണ, താത്കാലിക പഠന ഇടങ്ങള്‍, സാമഗ്രികളുടെ വിതരണം, തടസ്സപ്പെട്ട ഷെഡ്യൂള്‍ ഉള്‍ക്കൊള്ളാനും അവശ്യ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പാഠ്യപദ്ധതി ക്രമീകരണം, ഓണ്‍ലൈൻ പഠന സാധ്യതകള്‍, ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള കർമ്മപരിപാടി തുടങ്ങിയ കാര്യങ്ങളും യോഗം പരിഗണിക്കും. യോഗത്തിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വി ശിവൻകുട്ടി ഓണ്‍ലൈനില്‍ വിളിച്ചുചേർത്തു.
TAGS : WAYANAD LANDSLIDE | STUDENTS | SHIVANKUTTI
SUMMARY : School education of children in disaster-affected areas will resume immediately: Minister V Sivankutti



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.