‘ഞാനും കുടുംബവും സുരക്ഷിതരാണ്’; വ്യാജവാര്‍ത്തയും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്ന് ധീരജ്


വയനാട്ടിലുണ്ടായ ഭീകരമായ ഉരുള്‍പ്പൊട്ടലിന്റെ ഞെട്ടലില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് കേരളം. സംഭവ സ്ഥലത്ത് നിന്നും രക്ഷാദൗത്യത്തിലൂടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും ലഭിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് ദുരന്തഭൂമിയില്‍ നിന്നും പുറത്തു വരുന്നത്. ഉരുൾപൊട്ടലിന്റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന സഹോദരങ്ങളുടെ ഫ്രെയിം ചെയ്ത ഫോട്ടോയായിരുന്നു ദേശീയ മാധ്യമങ്ങളിൽ അടക്കം മുണ്ടെക്കൈ ഉരുൾപൊട്ടലിന്റേതായി വൈറലായത്. മലവെള്ളം ഈ സഹോദരങ്ങളേയും കവർന്നെടുത്തുവെന്ന നിലയിലാണ് ചിത്രം വൈറലായത്. എന്നാൽ ചിത്രത്തിലുള്ള മൂന്ന് സഹോദരങ്ങളും സുരക്ഷിതരാണ്. സുജിഷ നിവാസിൽ ധീരജിന്റേയും സഹോദരിമാരുടേയും ചിത്രമാണ് ഇത്തരത്തിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്.

എന്നാല്‍ താനും സഹോദരിമാരും സുരക്ഷിതരാണെന്ന് അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ധീരജ്. ദയവാ‌യി പ്രചരണം അവസാനിപ്പിക്കണമെന്നും ഭീതി പടർത്തരുതെന്നും ധീരജ് അപേക്ഷിക്കുകയാണ്. അപകടം നടക്കുന്ന സമയത്ത് സ്വന്തം വീട്ടില്‍ നിന്ന് മാറി തറവാട് വീട്ടിലായിരുന്നു ധീരജും അമ്മയും. ഉരുള്‍പൊട്ടിയ ശബ്ദം കേട്ടയുടനെ അപകടം മണത്ത് ധീരജും അമ്മയും അടുത്തുള്ള കുന്നിലേക്ക് ഓടി കയറുകയായിരുന്നു.

മറ്റ് കുടുംബാംഗങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു. മണിക്കൂറുകളോളം മഴയില്‍ നിന്ന അവർ നേരം പുലർന്നപ്പോഴാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. ഫോട്ടോയില്‍ പ്രചരിച്ച സഹോദരിമാർ അപകടസമയം വീട്ടില്‍ ഇല്ലായിരുന്നുവെന്നതും ആശ്വാസം. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്നവർ ഈ വാർത്ത കണ്ട് പരിഭ്രാന്തിയിലായിട്ടുണ്ടെന്നും ഫോട്ടോ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ധീരജ് പറഞ്ഞു.

പൂർണ്ണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ധീരജിന്റെ സഹോദരിയുടെ വിവാഹത്തിന് എടുത്ത ചിത്രമാണ് മലവെള്ളപ്പാച്ചിലില്‍ ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയത്. ധീരജും അമ്മ സുമിഷയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണുള്ളത്. ധീരജിന്റെ മൂത്ത സഹോദരി ഭർതൃവീട്ടിലും ഇളയ സഹോദരി തിരുവനന്തപുരത്ത് പഠിക്കുകയുമാണ്. ദുരന്തത്തിൽ ധീരജിന്റെ ഫോണ്‍‌ നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കുടുംബം അപകടത്തില്‍പെട്ടെന്ന സംശയം ബന്ധുക്കള്‍‌ക്കും സുഹൃത്തുക്കള്‍ക്കും ഉദിച്ചത്.

TAGS : |
SUMMARY : All three siblings in the picture are safe': Do not share this picture with false information yet


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!