വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നയം രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നയം രൂപീകരിക്കും. അടുത്തിടെ കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിലുള്ള സുരക്ഷാ നടപടികൾ വർധിപ്പിച്ച് വനിതാ മെഡിക്കൽ പ്രൊഫഷണലുകളെ സംരക്ഷിക്കുന്നതിന് സർക്കാർ ഊന്നൽ നൽകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ബിഎംസി & ആർഐ) ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വനിതാ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. എല്ലാ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഹോസ്റ്റലുകളിലും കൂടുതൽ സ്ട്രീറ്റ് ലൈറ്റുകൾ, സിസിടിവി കാമറകൾ, പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവ ഉറപ്പാക്കണം. കൂടാതെ അധിക സുരക്ഷാ നടപടികൾ സർക്കാർ നടപ്പിലാക്കും. സ്ത്രീകളുടെ ശുചിമുറികളിലെ സുരക്ഷയ്ക്കും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെയും സുപ്രീം കോടതിയുടെയും മാർഗനിർദേശങ്ങൾക്കനുസൃതമായിരിക്കും ഈ നടപടികളെന്നും അദ്ദേഹം ഉറപ്പുനൽകി. കൂടാതെ, പോഷ് ആക്ട് പ്രകാരം രൂപീകരിച്ച ആഭ്യന്തര പരാതി കമ്മിറ്റികൾ എല്ലാ കോളേജുകളിലും രൂപീകരിക്കും. മെഡിക്കൽ മേഖലയിൽ സ്ത്രീകൾ മുന്നോട്ടുവെക്കുന്ന ഏത് പരാതികളും ഈ കമ്മിറ്റികൾ പരിഹരിക്കും.
യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സുജാത റാത്തോഡ്, ബിഎംസി ആൻഡ് ആർഐ ഡീൻ ആൻഡ് ഡയറക്ടർ ഡോ രമേഷ് കൃഷ്ണ, ബിഎംസി ആൻഡ് ആർഐ പ്രിൻസിപ്പൽ ഡോ. അസിമ ബാൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
TAGS: KARNATAKA | MEDICAL POLICY
SUMMARY: Will implement new policy for security of medical professionals, says min



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.