സ്ഥിരാധ്യാപകര്‍ക്കൊപ്പം ഗസ്റ്റ് അധ്യാപകര്‍ക്കും ഇനി ശമ്പളം മാസാമാസം, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി: മന്ത്രി


തിരുവനന്തപുരം: സ്ഥിരാധ്യാപകര്‍ക്കൊപ്പം എല്ലാ മാസവും ഗസ്റ്റ്  അധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. സര്‍ക്കാര്‍/ എയ്ഡഡ് കോളേജുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടന്‍ പുറത്തിറക്കും.

ഇനി മുതല്‍ എല്ലാ വര്‍ഷവും അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കിയാല്‍ പ്രത്യേക രജിസ്‌ട്രേഷന്‍ നല്‍കും. ഏതു ഡിഡി ഓഫീസ് പരിധിയില്‍ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകള്‍ പരിശോധിക്കും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാല്‍ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് വേഗത്തില്‍ അംഗീകാരം നല്‍കി ശമ്പളം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, പരീക്ഷ, മൂല്യനിര്‍ണയ ജോലികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന അതിഥി അധ്യാപകര്‍ക്കും വേതനം നല്‍കും. അക്കാദമിക് പ്രവര്‍ത്തനങ്ങളോടൊപ്പം സെമിനാറുകളും കോണ്‍ഫറന്‍സുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളില്‍ പങ്കെടുക്കാന്‍ അതിഥി അധ്യാപകര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള ‘ഓണ്‍ ഡ്യൂട്ടി'യും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറില്‍ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍, ഉപഡയറക്ടര്‍മാര്‍, മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

TAGS :
SUMMARY : Along with permanent teachers, guest teachers will now be paid monthly, guidelines ready: Minister


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!