തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ്: റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ മഗൃക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്രസർക്കാർ. ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് ആരോഗ്യമന്ത്രി ജെ.പി നദ്ദയാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി രാജ്യത്തെ ഞെട്ടിച്ച ആരോപണവുമായി രംഗത്തെത്തിയത്. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലിരുന്ന സമയത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്നായിരുന്നു നായിഡുവിന്റെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയുടെ ആരോപണത്തെ ശരിവച്ച് ഗുജറാത്തിലെ ലാബ് റിപ്പോർട്ടും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ക്ഷേത്രത്തില്‍ സംഭരിച്ചിരിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാൻ നാലംഗ സമിതിയെ ക്ഷേത്രം ഭരണസമിതി നിയോഗിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. ഒരാഴ്ചയ്‌ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
TAGS : THIRUPATI | LADDU | UNION HEALTH MINISTRY
SUMMARY : Animal fat in Tirupati laddu: Union health ministry seeks report



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.