ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്‌


ബെംഗളൂരു: ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്‌. സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എഐ കാമറകൾ വഴിയാണ് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഈ വർഷം മെയ്‌ മുതൽ സെപ്റ്റംബർവരെയാണ് ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്.

മേയ് ഒന്നുമുതൽ 80 ലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങളാണ് എഐ കാമറകൾ കണ്ടെത്തിയത്. ഓരോ ജംഗ്ഷനിലും 780 ലംഘനംവീതം നടന്നെന്നും ട്രാഫിക് ഡി.സി.പി. കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. തെറ്റായദിശയിൽ വാഹനമോടിച്ചുള്ള ലംഘനമാണ് ഏറ്റവും കൂടുതൽ. റെഡ് സിഗ്നൽ തെറ്റിച്ചതും സ്റ്റോപ്പ് ലൈൻ തെറ്റിച്ചതും ഹെൽമറ്റില്ലാതെയും സീറ്റ് ബെൽറ്റിടാതെയും യാത്രചെയ്തതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

ബസവനഗുഡി, ഹലസൂരു, ആഡുഗോടി, ജയനഗർ, മൈക്കോ ലേഔട്ട്, ആർ.ടി. നഗർ, വി.വി. പുരം, സദാശിവനഗർ, മല്ലേശ്വരം, ബനശങ്കരി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഏറ്റവുംകൂടുതൽ ലംഘനങ്ങൾ നടന്നത്. ട്രാഫിക് നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തതായി കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

TAGS: |
SUMMARY: Bengaluru records 5k traffic violations per hour


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!