മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങൾ അനിവാര്യം; സർക്കാരും സംഘടനകളും ഉത്തരവാദിത്തത്തോടെ ഒന്നിച്ച് നിൽക്കേണ്ട സമയം- ഡബ്ല്യുസിസി


കോഴിക്കോട്: തൊഴിലിടത്തിൽ പുലരേണ്ട ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഉത്തരവാദിത്തത്തോടെ ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വിമൻ ഇൻ സിനിമ കളക്ടീവ്'. ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ മൗനം വെടിയാന്‍ തീരുമാനിക്കുകയും തൊഴിലിടത്തെ ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ മുന്നോട്ട് വരികയും ചെയ്തു. നമുക്ക് നമ്മുടെ വ്യവസായവും നമ്മുടെ തൊഴിലിടവും പുനർനിർമിക്കാമെന്നും എഫ് ബി പോസ്റ്റില്‍ ഡബ്ല്യുസിസി പറഞ്ഞു.

വിമൻ ഇൻ സിനിമ കളക്ടീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്തെ സ്ത്രീകൾ ഏറെ മനോധൈര്യത്തോടെ അവരുടെ മൗനം വെടിയാൻ തീരുമാനിച്ചു. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിയാനും അത് അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു.

ലൈംഗിക അതിക്രമങ്ങൾ പോലെ തന്നെ ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമായി പറയുന്നുണ്ട്. ചലച്ചിത്രരംഗത്തെ വിവേചനങ്ങൾ ഇല്ലാതാക്കാൻ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് റിപ്പോർട്ട് ഓർമപ്പെടുത്തുന്നു.

തൊഴിലിടത്തിൽ പുലരേണ്ട ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഉത്തരവാദിത്തത്തോടെ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. നമുക്ക് നമ്മുടെ വ്യവസായം, നമ്മുടെ തൊഴിലിടം പുനർനിർമിക്കാം.

 


TAGS : |
SUMMARY : Changes are inevitable in the Malayalam cinema sector.  Time for government and organizations to stand together responsibly – WCC

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!