സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കി. തൃശൂർ പൂരത്തെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി അനധികൃതമായി ആംബുലൻസില്‍ യാത്ര ചെയ്തുവെന്നാരോപിച്ച് സിപിഐ പരാതി നല്‍കി. പൂരത്തിന് വീട്ടില്‍ നിന്ന് സേവാഭാരതി ആംബുലൻസിലാണ് സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയത്.
സുരേഷ് ഗോപി ആംബുലൻസില്‍ എത്തുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. രോഗികളെ കൊണ്ടുപോകാൻ മാത്രമുള്ള ആംബുലൻസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേഷ് ഗോപി അനധികൃതമായി ഉപയോഗിച്ചെന്നാണ് പരാതി. മോട്ടോർ വെഹിക്കിള്‍ ആക്‌ട് അനുസരിച്ച് ആംബുലൻസുകള്‍ രോഗികളെ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്, ഒരു വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി സുമേഷ് കെപിയാണ് പരാതി നല്‍കിയത്. ജോയിൻ്റ് ആർടിഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
TAGS : SURESH GOPI | CPI
SUMMARY : CPI filed a complaint against Suresh Gopi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.