അപരിചതരെ പരിചയപ്പെട്ട് സയനൈഡ് ജ്യൂസ് നല്‍കി കൊലപാതകം; വനിതാ സീരിയല്‍ കില്ലര്‍മാര്‍ പിടിയില്‍


അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്‌ സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന വനിതാ സീരിയല്‍ കില്ലര്‍മാര്‍ പിടിയില്‍. പോലീസ് ‘സീരിയല്‍ കില്ലേർസ്' എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്‍റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പോലീസിനോട് സമ്മതിച്ചു. പാനീയം കുടിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ഇരകള്‍ മരിച്ചുവീഴുമ്പോൾ എല്ലാം മോഷ്ടിച്ച്‌ രക്ഷപെടുന്നതാണ് പ്രതികളുടെ സ്ഥിരം പരിപാടി. ഈ വര്‍ഷം ജൂണില്‍ ഒരു സ്ത്രീയെ ഇവര്‍ ഇത്തരത്തില്‍ കൊലപ്പെടുത്തി. പിന്നാലെ രണ്ട് കൊലപാതകങ്ങള്‍ നടത്താന്‍ ശ്രമിച്ചതും പരാജയപ്പെട്ടു.

സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും. പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച്‌ കടന്നുകളയുകയാണ് പ്രതികളുടെ രീതി.

സംഘത്തില്‍ ഉള്‍പ്പെട്ട മാഡിയാല വെങ്കിടേശ്വരി എന്ന 32കാരി, തെനാലിയില്‍ വോളന്റീയറായി പ്രവര്‍ത്തിച്ചിരുന്നു. പിന്നാലെ ഇവര്‍ കമ്പബോഡിയിലേക്ക് പോകുകയും അവിടെ സൈബര്‍ ക്രൈമുകളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്നും സയനൈഡ് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം ഇവര്‍ക്ക് സയനൈഡ് സപ്ലൈ നടത്തിയയാളും പിടിയിലായി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

TAGS : |
SUMMARY : Murder by introducing cyanide juice to strangers; Female serial killers arrested


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!