പീഡന പരാതി; ഇടവേള ബാബുവിന്റെ ഫ്ലാറ്റില്‍ പരിശോധന നടത്തി അന്വേഷണസംഘം

ലൈംഗികാതിക്രമ പരാതിയില്‍ നടൻ ഇടവേള ബാബുവിന്റെ ഫ്ലാറ്റില്‍ പരിശോധന നടത്തി അന്വേഷണ സംഘം. ഫ്ലാറ്റില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്ലാറ്റില്‍ എത്തിച്ചായിരുന്നു പരിശോധന.
ഫ്ലാറ്റിന്റെ താക്കോല്‍ നല്‍കുന്നില്ലെന്നും നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ഫ്ലാറ്റില്‍ എത്തി പരിശോധന നടത്തിയത്. അമ്മ സംഘടനയുടെ അഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുന്നതിനായി ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
അതേസമയം പീഡന പരാതിയില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇടവേള ബാബുവിന് മുൻകൂർ ജാമ്യം നല്‍കി. കോടതിയുടെ നടപടിക്കെതിരെ അപ്പീല്‍ പോകാനുള്ള ആലോചനയിലാണ് അന്വേഷണസംഘം. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇടവേള ബാബുവിനും മുകേഷിനുമാണ് വ്യാഴാഴ്ച മുൻകൂർ ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചെങ്കിലും നിയമനടപടികള്‍ തുടരാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.