അർജുനായുള്ള തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തി; സിദ്ധരാമയ്യ

ബെംഗളൂരു: അർജുനായുള്ള തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായിട്ടും ദൗത്യം പൂർത്തിയാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. 72 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ലക്ഷ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ കർണാടക സർക്കാരിൻ്റെ നിശ്ചയാർഢ്യമാണ് ഫലം ഉറപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അർജുനെ കണ്ടെത്താൻ വേണ്ടി നടത്തിയ തിരച്ചിലിൻ്റെ മുഴുവൻ ചെലവും വഹിച്ചത് കർണാടക സർക്കാരാണെന്നും, അതിന് കേരളത്തിൻ്റെ നന്ദി അറിയിക്കുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തിരച്ചിൽ ദൗത്യത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്‌തതിന് സിദ്ധരാമയ്യയ്ക്ക് കത്തയച്ചാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചത്. ജൂലൈ പതിനാറിന് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Have huge relief on completion of arjun mission in shirur says Siddaramiah



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.