വാത്സല്യച്ചിരി ഇനി ഓർമ്മ: അനുശോചിച്ച് പ്രമുഖർ


അമ്മ കഥാപാത്രങ്ങളില്‍ തനിക്ക് പകരം വെക്കാനാരുമില്ലെന്ന് തെളിയിച്ച അതുല്യ കലാകാരി. മലയാള സിനിമയുടെ പ്രിയപ്പെട്ട കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് സിനിമാലോകം. മലയാളികളുടെ മനസില്‍ വെള്ളിത്തിരയില്‍ ഒരിക്കലും മായാത്ത അമ്മയുടെ മുഖമാണ് കവിയൂർ പൊന്നമ്മ. സ്നേഹത്തിന്റെയും, സഹനത്തിന്റെയും അമ്മയായി നിരവധി സിനിമകളില്‍ കവിയൂർ പൊന്നമ്മ വേഷമിട്ടു.

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ സിനിമ രാഷ്ട്രീയ പൊതുരംഗത്തെ നിരവധി പേർ അനുശോചനം അറിയിച്ചു. തന്‍റെ കഥാപാത്രങ്ങളിലൂടെ കവിയൂര്‍ പൊന്നമ്മ എന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേയ്സ്ബുക്ക് പേജില്‍ കുറിച്ചു. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ അവർ അർപ്പിച്ചു, മുഖ്യമന്ത്രി പറഞ്ഞു.

നടൻ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ കവിയൂർ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. അമ്മയായി മലയാളികളുടെ മനസ്സില്‍ പൊന്നമ്മ എക്കാലവും നിലനില്‍ക്കുമെന്ന് നടൻ മധു. വിയോഗം ദുഖമുണ്ടെന്ന വക്കില്‍ ഒതുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പോകും ഞാനും പോകും പൊന്നമ്മ പോയി. സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കും. അധികം ദുഖിക്കാതെ പൊന്നമ്മ പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു. ഇരുപതാം വയസില്‍ പൊന്നമ്മ എന്റെ അമ്മയായി. ആ പ്രായത്തിലും അമ്മയായി അവർ മലയാളികളെ വിസ്മയിപ്പിച്ചുവെന്നും നടൻ മധു പറഞ്ഞു.

സ്വന്തം അമ്മയോ സഹോദരിയോ ഒക്കെ വിട്ടുപോയതുപോലെയുള്ള വിഷമമാണ് തനിക്കെന്നായിരുന്നു ഷീലയുടെ പ്രതികരണം. ‘എൻ്റെ സ്വന്തം അമ്മയോ സഹോദരിയോ ഒക്കെ വിട്ടുപോയതുപോലെയുള്ള വിഷമമാണ് എനിക്ക്. മനസ്സില്‍ അത്രത്തോളം വിഷമമുണ്ട്. ബഷീറിൻ്റെ പ്രേമലേഖനം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അവസാനമായി കാണുന്നത്. അന്നും നടക്കാനൊക്കെ പ്രയാസമായിരുന്നു. ഞങ്ങള്‍ പൊന്നിയെന്നാണ് വിളിച്ചിരുന്നത് എന്നും ഷീല പറഞ്ഞു.

കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറിച്ചു. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂർ പൊന്നമ്മയുടേതാണ്. കവിയൂർ പൊന്നമ്മയുടെ വിയോഗത്തില്‍ അവരുടെ കുടുംബത്തിന്റെയും സിനിമ പ്രേക്ഷകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ അറിയിച്ചു.

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അനുശോചിച്ചു. സിനിമയിൽ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് സതീശൻ പറഞ്ഞു. വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയിൽ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂർ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നൽകി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകർ ആ കലാകാരിക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

TAGS : |
SUMMARY : The mother face of the Malayalis is no longer remembered; Prominent condolence


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!