കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്‌ആർടിസി, അതും ചുരുങ്ങിയ നിരക്കില്‍


തിരുവനന്തപുരം: ബജറ്റ്‌ ടൂറിസത്തിന്‍റെ ഭാഗമായി ആഡംബര കപ്പലിൽ കടൽയാത്രയ്ക്കുള്ള അവസരമൊരുക്കി കെഎസ്‌ആർടിസിയുടെ ബജറ്റ്‌ ടൂറിസം സെൽ. ഒക്‌ടോബറിലെ അവധി ദിവസങ്ങളുൾപ്പെടെ ആഘോഷമാക്കാൻ ‘നെഫർറ്റിറ്റി' എന്ന കപ്പലിൽ യാത്ര ഒരുക്കുകയാണ്‌ ഇത്തവണ. ഓണത്തോട് അനുബന്ധിച്ച് ഈ മാസം നടത്തികൊണ്ടിരിക്കുന്ന യാത്രകളും ഒക്‌ടോബർ രണ്ടുമുതൽ ദീപാവലിവരെ തുടർയാത്രകളുമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

സംസ്ഥാനത്തെ 34 ഡിപ്പോകളാണ് യാത്രയൊരുക്കുന്നത്. ഡീലക്‌സ്‌ ബസിലും ഫാസ്‌റ്റിലുമായി കൊച്ചിയിലെത്താം. ബസ്‌, കപ്പൽയാത്ര അടക്കം ഒരാൾക്ക്‌ 3000-4000 രൂപയാണ് നിരക്ക്‌. ഡിപ്പോകളിൽനിന്നുള്ള ദൂരം അനുസരിച്ച്‌ യാത്രാനിരക്കിൽ വ്യത്യാസം വരും. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെയാണ് ഈ തുക. ഒക്‌ടോബർ 19 മുതൽ 22 വരെ കൊച്ചി പോർട്ടിൽനിന്നും മറ്റ്‌ ദിവസങ്ങളിൽ ബോൾഗാട്ടിയിൽനിന്നും വൈകിട്ട്‌ നാലിന്‌ കപ്പൽ യാത്ര ആരംഭിക്കും.

48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. പാട്ട്‌, നൃത്തം, ഭക്ഷണം, മേൽത്തട്ടിൽ ഡിജെ, കുട്ടികളുടെ കളിസ്ഥലം, മൂന്ന്‌ തിയറ്റർ എന്നിവയും സുരക്ഷിതയാത്രയ്‌ക്കായി ലൈഫ് ജാക്കറ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ എന്നിവയും കപ്പലിലുണ്ട്. അഞ്ച്‌ മണിക്കൂറാണ് കടൽയാത്ര.

കെഎസ്ആർടിസി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി https://my.artibot.ai/budget-tour ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ അറിയാനാകും. ഈമെയിൽ- btc.@.gov.in , [email protected] . കെഎസ്ആർടി വെബ്സൈറ്റുകളിൽ നിന്നും ഫേസ്ബുക്ക് പേജുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം.

TAGS : KERALA | KSRTC
SUMMARY : KSRTC has arranged a sea excursion, that too at low fares


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!