ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 16 വരെ മദ്യവിൽപനയ്ക്ക് നിയന്ത്രണം


ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനങ്ങളും ഘോഷയാത്രകളും നടക്കുന്നതിനാൽ സെപ്റ്റംബർ 16 വരെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപന നിരോധിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ബാറുകൾ, റെസ്റ്റോറൻ്റുകൾ, വൈൻ ഷോപ്പുകൾ, പബ്ബുകൾ, മൈസൂരു സെയിൽസ് ഇൻ്റർനാഷണൽ ലിമിറ്റഡ് (എംഎസ്ഐഎൽ) ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലാണ് മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ജെ.സി. നഗർ, ആർ.ടി. നഗർ, ഹെബ്ബാൾ, സഞ്ജയ് നഗർ, ഡി.ജെ. ഹള്ളി, ഭാരതി നഗർ, പുലകേശിനഗർ എന്നിവിടങ്ങളിൽ 16ന് രാവിലെ ആറ് വരെ മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്. ഈസ്റ്റ്, നോർത്ത് ഈസ്റ്റ് ബെംഗളൂരുവിലെ എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലും, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതി നഗർ, ശിവാജിനഗർ, പുലകേശിനഗർ, ഹലസുരു, യെലഹങ്ക ന്യൂ ടൗൺ, വിദ്യാരണ്യപുര എന്നിവിടങ്ങളിലും 16ന് രാവിലെ ആറ് വരെ മദ്യവിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തും.

TAGS: |
SUMMARY: Liquor sale banned in city till 16th of this month


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!