ഡ്രോണുകളിൽ നിന്ന് ബോംബുകളിട്ടു; മണിപ്പൂരിൽ വീണ്ടും മെയ്തെയ്-കുക്കി സംഘർഷം; രണ്ട് മരണം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സുര്‍ബല (35) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. സംഘർഷത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള്‍ ഉൾപ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. ‘കുക്കി വിമതരെന്നു സംശയിക്കുന്ന' ആളുകളാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. സ്‌നിപ്പർമാരെയും ഡ്രോൺ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നു ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കുക്കി-ഭൂരിപക്ഷമായ കാങ്‌പോക്‌പിയിലെ മലയോര ജില്ലയോട് ചേർന്നുള്ള മെയ്‌തേയ്‌ക്ക് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്‌ബന്ദ് ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. പരുക്കേറ്റവരിൽ രണ്ട് പോലീസുകാരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു.. ഞായറാഴ്ച ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് സംഘർഷമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്. നിരവധി ഗ്രാമീണരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിഞ്ഞിരുന്നാണ് അക്രമികൾ വെടിയുതിർത്തത്. ജനവാസ കേന്ദ്രത്തിൽ ബോംബ് ഉപയോഗിച്ച് ഡ്രോണുകളും വർഷിച്ചു. ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു.
TAGS : MANIPUR
SUMMARY : Meitei-Kuki clash again in Manipur. Two deaths



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.