ബെംഗളൂരു – ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു – ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാനുള്ള പദ്ധതി പരിഗണനയിലെന്ന് ബെളഗാവി എംപി ജഗദീഷ് ഷെട്ടാർ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരുമായി സംസാരിച്ചിരുന്നെന്നും, പദ്ധതി പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൂനെ – ബെളഗാവി വന്ദേ ഭാരത് ട്രെയിൻ സെപ്റ്റംബർ 16 മുതൽ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ ലിങ്ക് വഴി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും ട്രെയിൻ സർവീസ് നടത്തുക. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസ് ദിനേന നടത്തിയേക്കുമെന്ന് ഷെട്ടാർ പറഞ്ഞു.
ഇതിന് പുറമെ ബെളഗാവി -കിറ്റൂർ-ധാർവാഡ് റെയിൽവേ ലൈൻ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്. ബെളഗാവി സാംബ്രയിലെ വിമാനത്താവളത്തിൻ്റെ നവീകരണത്തിനാണ് നിലവിൽ സംസ്ഥാന സർക്കാരും കേന്ദ്രവും ഊന്നൽ നൽകുന്നത്. വിമാനത്താവളത്തിനായി ഇതിനകം 14 ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | VANDE BHARAT
SUMMARY: Vande Bharat train from Belagavi to Bengaluru plan on action



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.