പ്രകാശ് കാരാട്ടിന് സിപിഐ എം കേന്ദ്ര കമ്മിറ്റി കോഡിനേറ്ററുടെ ചുമതല

ന്യൂഡൽഹി: സിപിഐ എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിനെ നിയമിച്ചു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രകാശ് കാരാട്ടിനെ ചുമതലയേല്‍പ്പിച്ചത്.
കോഡിനേറ്ററുടെ നേതൃത്വത്തിൽ പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങൾക്ക് കൂട്ടായ ചുമതല നൽകാനായിരുന്നു സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗത്തിലുണ്ടായ ധാരണ. ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും.
മധുരയില്‍ നടക്കുന്ന 24–ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് പ്രകാശ് കാരാട്ടിന് ചുമതല. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയം, സംഘടനാരേഖ എന്നിവ സംബന്ധിച്ച പ്രാരംഭചർച്ചകളും കേന്ദ്രകമ്മിറ്റിയിൽ ഉൾപെടുത്തും.
TAGS: NATIONAL | PRAKASH KARAT
SUMMARY: Prakash Karat appointed as cpim central committee cordinator



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.