ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷ ബെൽറ്റ് നിർബന്ധമാക്കിയേക്കും


ബെംഗളൂരു: കർണാടകയിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷ ബെൽറ്റ് നിർബന്ധമാക്കിയേക്കും. ഒമ്പത് മാസത്തിനും നാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് നിർദേശം നടപ്പാക്കുക. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനാണിത്.

കേന്ദ്രസർക്കാർ നേരത്തെ തന്നെ ഈ നിയമം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും കർണാടകയിൽ ഇത് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം ആരംഭിച്ചതായി ഗതാഗത വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാ സംവിധാനമില്ലാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾ റോഡിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. പല റൈഡറുകളും തങ്ങളുടെ കുട്ടികളെ ബൈക്കുകളുടെ പെട്രോൾ ടാങ്കുകളിൽ ഇരുത്തുകയോ ഫുട്‌റെസ്റ്റ് ഏരിയയിൽ നിൽക്കാൻ അനുവദിക്കുകയോ ചെയ്യുന്നതാണ് പതിവ്. അത്തരം സാഹചര്യങ്ങളിൽ, കുട്ടികളുടെ ബാലൻസ് നഷ്ടപ്പെടുകയും വീഴുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

കർണാടകയിലുടനീളമുള്ള ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷാ ബെൽറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. ബെംഗളൂരു ജില്ലാ കമ്മീഷണർ (ഡിസി) ഓഫീസുകളിൽ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. ഉടൻ തന്നെ എല്ലാ ഡിസി ഓഫീസുകളിലും സമാനമായ പരിപാടികൾ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ബോധവത്കരണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. നിർദേശം നടപ്പാക്കിയാൽ നിയമം ലംഘിക്കുന്ന വാഹനയാത്രക്കാരിൽ നിന്ന് പിഴ ചുമത്തുന്ന കാര്യം അധികൃതർ പരിഗണിക്കുന്നുമുണ്ട്.

TAGS: |
SUMMARY: Karnataka govt mulls introducing safety harness for children on two-wheelers


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!