വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ശക്തമാക്കും

ബെംഗളൂരു: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ശക്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യാജവാർത്തകൾ സൃഷ്ടിച്ച നാശനഷ്ടങ്ങൾ ധാരാളമാണ്. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് സ്റ്റേഷനിൽ മാത്രം മൂന്ന് വർഷത്തിനിടെ നൂറിലധികം അപകീർത്തികേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിക്കുന്നവരെ കണ്ടെത്താൻ സൈബർ ക്രൈം പോലീസ് പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്.
ഇത്തരം കേസുകളിൽ പിടിയിലാകുന്നവർക്ക് തക്കതായ ശിക്ഷ നൽകാൻ നിയമഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ സർക്കാർ എല്ലാ ജില്ലകളിലും പ്രത്യേക വസ്തുതാ പരിശോധനാ യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന അവകാശമാണ്. എന്നാൽ തെറ്റായ വിവരം മറ്റുള്ളവർക്ക് നൽകാൻ ആർക്കും അവകാശമില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ ഇത്തരം വ്യാജവാർത്തകൾക്ക് ഇരയായിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇതിനൊരു ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
TAGS: KARNATAKA | FAKE NEWS
SUMMARY: Strict Actions to be taken against those who spread fake news



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.