സെൻ്റ് മേരീസ് തിരുനാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ശിവാജിനഗർ സെൻ്റ് മേരീസ് പള്ളിയിലെ തിരുനാളിന് മുന്നോടിയായി സെപ്റ്റംബർ എട്ടിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എട്ടിന് ഉച്ചയ്ക്ക് 10 മുതൽ രാത്രി 10 വരെയാണ് ഗതാഗത നിയന്ത്രണം.
ജ്യോതി കഫേ മുതൽ റസൽ മാർക്കറ്റ് വരെയും ബ്രോഡ്‌വേ റോഡ് മുതൽ റസൽ മാർക്കറ്റ് വരെയും വാഹനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തും. എല്ലാ വാഹനങ്ങളും ധർമ്മരാജ കോയിൽ സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കും. ഓൾഡ് പവർ ഹൗസ് റോഡിൽ നിന്ന് റസൽ മാർക്കറ്റിലേക്കും താജ് സർക്കിളിലേക്കും പോകുന്ന ജംഗ്ഷനിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കബ്ബൺ റോഡിൽ ബിആർവി ജംഗ്ഷനിൽ നിന്ന് ശിവാജിനഗർ ബസ് സ്റ്റാൻഡിലേക്കുള്ള റൂട്ടിലും നിയന്ത്രണമുണ്ട്. ബിഎംടിസി ബസുകളും ഈ റൂട്ടിൽ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ബാലേകുന്ദ്രി സർക്കിളിൽ നിന്ന് ശിവാജിനഗർ ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
റസൽ മാർക്കറ്റ്, ബ്രോഡ്‌വേ റോഡ്, കണ്ണിംഗ്ഹാം റോഡ്, യൂണിയൻ സ്ട്രീറ്റ്, എം.ജി. റോഡ്, കാമരാജ് റോഡ്, സഫീന പ്ലാസ എന്നിവിടങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഡിക്കൻസൺ റോഡിലെ ആർ.ബി.എ.എൻ.എം.എസ് ഗ്രൗണ്ടും മുസ്‌ലിം ഓർഫനേജും പാർക്കിങ് ഏരിയയായി പ്രവർത്തിക്കും. കബ്ബൺ റോഡ്, കിംഗ്സ് റോഡ്, ക്വീൻസ് റോഡ് എന്നിവിടങ്ങളിൽ ബിഎംടിസി ബദൽ ബസ് സ്റ്റോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
#ಸಂಚಾರಸಲಹೆ#TrafficAdvisory @DgpKarnataka @KarnatakaCops @CPBlr @Jointcptraffic @BlrCityPolice @blrcitytraffic @acpeasttraffic @acpwfieldtrf @snagartrps @ftowntrfps @kghallitrfps @bwaditrafficps @halasoortrfps @jbnagartrfps @cparktrafficps @acpcentraltrf @ashoknagartrfps pic.twitter.com/YCLwdHCuBu
— DCP Traffic East ಉಪ ಪೊಲೀಸ್ ಆಯುಕ್ತರು ಸಂಚಾರ ಪೂರ್ವ (@DCPTrEastBCP) September 6, 2024
TAGS: BENGALURU | TRAFFIC DIVERSION
SUMMARY: Traffic restrictions in Bengaluru for St. Mary's Feast



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.