വി.കെ. പ്രകാശിന്‍റെ മുൻകൂർ ജാമ്യ ഹര്‍ജി ഇന്ന്

കൊച്ചി: യുവ കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ് നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നേരത്തേ ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. സിനിമയുടെ കഥ പറയാൻ ഹോട്ടൽമുറിയിൽ എത്തിയപ്പോൾ ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരിക്ക് ക്രിമിനൽപശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹർജി പരിഗണിക്കുന്നത്
2022 ഏപ്രിൽ നാലിനാണ് സംഭവമെന്നും കൊല്ലത്തെ ഹോട്ടൽ മുറിയിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് കൊച്ചി സ്വദേശിനി ഡിജിപിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. ആരോപണം നിഷേധിച്ച ഹർജിക്കാരൻ, പരാതിക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ഗൂഢാലോചനയാണ് ആരോപിക്കുന്നത്.
TAGS : V K PRAKASH | SEXUAL HARASSMENT
SUMMARY : V.K. Prakash's anticipatory bail plea today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.