വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായി പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ അറിയിച്ചു. ഏകദേശം 90 ശതമാനം നിർമാണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16 കോച്ചുള്ള ട്രെയിനിന്റെ എന്‍ജിനുള്‍പ്പെടെ 67.5 കോടി രൂപയാണ് ആകെ ചെലവ്. 120 കോടി രൂപയ്ക്ക് നിര്‍മ്മിച്ച് നല്‍കുന്ന ട്രെയിന്‍ സെറ്റുകളാണ് ഇപ്പോള്‍ പകുതി ചെലവില്‍ ബിഇഎംഎല്‍ നിര്‍മ്മിക്കുന്നത്.
മികച്ച അത്യാധുനിക ടോയ്ലറ്റ് സംവിധാനമാണ് ഇവയിലുള്ളത്. വന്ദേ ഭാരത് സ്ലീപ്പറിലെ യാത്രക്കാര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കണമെങ്കില്‍ അതിനുള്ള സംവിധാനവും ഇതില്‍ ഉണ്ടായിരിക്കും. ഫസ്റ്റ് ഏസി കോച്ചുകളിലാണ് ഈ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണ സാമഗ്രികളാണ് ഇന്റീരിയറിനായി ഉപയോഗിച്ചിരിക്കുന്നത്.
സ്ലീപ്പർ ട്രെയിൻ സെറ്റുകൾ നിർമ്മിച്ചിരിക്കുന്നത് ഓസ്റ്റനിറ്റിക് സ്റ്റൈൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ്. ഉയർന്ന ഗുണനിലവാരമുള്ള ഉരുക്കാണിത്. 8 ശതമാനത്തിലധികം നിക്കൽ കണ്ടന്റുണ്ട് ഈ ഉരുക്കിൽ. ഇതിന്റെ നിര്‍മ്മാണം ഉയർന്ന തരത്തിൽ തുരുമ്പ് പ്രതിരോധശേഷി നൽകുന്ന മെക്കാനിക്കൽ പ്രോപ്പർട്ടീസ് ഉപയോഗിച്ചാണ്.
ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന പ്രത്യേക ടോയ്‌ലറ്റുകളുണ്ടാകും. ചില ബർത്തുകളും ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്യുമെന്ന് ബിഇഎംഎൽ അറിയിച്ചിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്‌ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ സിസിടിവി ക്യാമറകൾ, അഗ്നിശമന സംവിധാനം അടക്കമുള്ളവയുണ്ട്.
TAGS: BENGALURU | VANDE BHARAT SLEEPER TRAIN
SUMMARY: Designed for overnight journeys, coaches get stainless steel, manifacturing superfast mode to deliver superfast service



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.