മാധ്യമപ്രവർത്തകരുമായി പോകുകയായിരുന്ന വാഹനം അപകടത്തിൽപെട്ടു; ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: മാധ്യമപ്രവർത്തകരുമായി പോകുകയായിരുന്ന വാഹനം അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരുക്ക്. ഹാസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലെ ബല്ലുപേട്ടിന് സമീപമാണ് സംഭവം. യെട്ടിനഹോളെ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനത്തിനായി പോകുകയായിരുന്ന മാധ്യമപ്രവർത്തകരാണ് അപകടത്തിൽ പെട്ടത്.
വാഹനത്തിൻ്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് മാധ്യമപ്രവർത്തകർക്ക് നിസാര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ യാത്ര ഉൾപ്പെടെ സർക്കാർ പരിപാടികൾക്ക് സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഇതോടെ വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. സംഭവത്തിൽ ഹാസൻ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Brake failure of journalist’s vehicle en route to an event, 7 injured