മുഖ്യമന്ത്രി സ്ഥാനം രണ്ട് ദിവസത്തിനകം രാജിവെക്കും: അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ നടത്തിയ പാര്‍ട്ടി യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ പാർടിയിലെ ഒരാൾ മുഖ്യമന്ത്രിയായി തുടരുമെന്നും എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കെജ്രിവാൾ പറഞ്ഞു. മനീഷ് സിസോദിയ മുഖ്യമന്ത്രിയാവില്ല എന്നും അദ്ദേഹം അറിയിച്ചു.
‘വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ല. ഇത്രയും നാൾ ആ സ്ഥാനത്ത് ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാനാണ്. ഒരോ വീടുകളിലും പോയി ജനങ്ങളുടെ അഭിപ്രായം തേടും'- അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ജയിൽ മോചിതനായതിന് ശേഷം ആദ്യമായി പാർടി ആസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.
അഞ്ച് മാസം കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. നവംബർ മാസം തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധെെര്യമുണ്ടോയെന്ന് ഡൽഹി മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.
TAGS : ARAVIND KEJIRIWAL
SUMMARY : Will resign as Chief Minister within two days': Arvind Kejriwal



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.