കര്‍ണാടകയില്‍ 11 പുതിയ മെഡിക്കൽ കോളേജുകൾ കൂടി വരുന്നു

ബെംഗളൂരു : കർണാടകയില്‍ 11 പുതിയ മെഡിക്കൽ കോളേജുകൾ കൂടി സ്ഥാപിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ. നിലവിൽ മെഡിക്കൽ കോളേജില്ലാത്ത തുമകൂരു, ദാവണഗെരെ, ചിത്രദുർഗ, ബാഗൽക്കോട്ട്, കോലാർ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു റൂറൽ, വിജയപുര, വിജയനഗര, രാമനഗര ജില്ലകളിലാണ് സ്ഥാപിക്കുന്നത്.
ഗ്രാമീണ മേഖലയില്‍ ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങൾ നൽകുന്നതിനും ഇതുപകരിക്കുമെന്ന് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. സംസ്ഥാനത്തെ ബാക്കി 22 ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജുകളുണ്ട്. മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനായി സ്വകാര്യ സംഘടനയെ നിയോഗിച്ചിട്ടുണ്ടെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു.