13കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സഹോദരന് 123 വര്‍ഷം കഠിനതടവ്


മലപ്പുറം: സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സഹോദരനെ 123 വര്‍ഷം കഠിന തടവിനും ഏഴു ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 12ാം വയസിലാണ് പെണ്‍കുട്ടി 19കാരനായ സഹോദരന്റെ പീഡനത്തിനിരയാവുന്നത്. തുടർന്ന് ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു.

കേസിന്റെ വിചാരണവേളയില്‍ പെണ്‍കുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്. 123 വർഷം തടവിന് പുറമെ പ്രതി ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക പെണ്‍കുട്ടിയുടെ ക്ഷേമപ്രവ‌ർത്തനത്തിനായി വിനിയോഗിക്കണം.

കോടതി വിധിക്ക് പിന്നാലെ പ്രതിയായ സഹോദരൻ കൈ ഞരമ്പ് മുറിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ്‌ എ എം ആണ് ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോൾ 19 വയസായിരുന്നു പ്രതിക്ക്. പോക്‌സോയിലെ വിവിധ വകുപ്പുകള്‍, ഐപിസി 376 , ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് എന്നിവ പ്രകാരം ആണ് പ്രതിക്ക് 123 വര്‍ഷം കഠിന തടവ് വിധിച്ചത്. ഏഴു ലക്ഷം രൂപ പിഴ അടയ്ക്കാനും പിഴ അടച്ചില്ലെങ്കില്‍ 11 മാസം സാധാരണ തടവിനും കോടതി വിധിച്ചു.

TAGS : |
SUMMARY : 123 years imprisonment for brother who raped 13-year-old girl and made her pregnant


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!