റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു


വിജയവാഡ: വിജയവാഡ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു. 52കാരനായ എബനേസർ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിനടുത്തുള്ള ക്യാബിനിൽ വെച്ചാണ് കൊലപാതകം നടന്നത്.

ഡ്യൂട്ടിക്കിടെ അജ്ഞാതനായ ആക്രമി അദ്ദേഹത്തിന്‍റെ തലയിൽ ഇരുമ്പ് വടികൊണ്ട് ഇടിക്കുകയും മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌റ്റേഷനിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ഷർട്ട് ധരിക്കാത്ത ഒരാൾ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നത് കാണുന്നുണ്ട്. ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന കിട്ടിയാതായി റെയിൽവേ പോലീസ് അറിയിച്ചു.

ലോക്കോ പൈലറ്റിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിതായും. കൊലയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ പരിശ്രമിക്കുകയാണെന്നും വിജയവാഡ റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ എം. രവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണത്തിൽ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് റെയിൽവേ പോലീസ് അഭ്യർഥിച്ചു.

അതേസമയം സംഭവത്തിൽ സൗത്ത് സെൻട്രൽ റെയിൽവേ ലോക്കോ പൈലറ്റ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. റെയിൽവേ അധികൃതരും ലോക്കൽ പോലീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആറ് കൊലപാതകങ്ങളാണ് നടന്നതെന്നും ജീവനക്കാർ പറഞ്ഞു.

TAGS : | |
SUMMARY : A loco pilot was hacked to death at a railway station


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!