ഷൂട്ടിങ്ങിനിടെ അപകടം; ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് പരുക്ക്

മുംബൈ: പാൻ-ഇന്ത്യൻ ചിത്രമായ ഗൂഡാചാരി 2 ല്‍ ആദിവി ശേഷിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക് പരുക്ക്. താരത്തിന്റെ പിആർ ടീമാണ് വിവരം പുറത്തുവിട്ടത്. പരുക്ക് സാരമുള്ളതല്ലെന്നും പിആർ ടീം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിനായി ആക്ഷൻ സീനില്‍ അഭിനയിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഹൈദരാബാദില്‍ തിങ്കാളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ഗൂദാചാരി -2ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ഇമ്രാൻ ഹാഷ്‌മി. ആക്ഷൻ സീൻ അഭിനയിക്കുന്നതിനിടെ താടിക്ക് താഴെ കഴുത്തിന് മുകളിലായി മുറിവേല്‍ക്കുകയായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്പൈ ത്രില്ലറായ ഗൂദാചാരി -2.
ഇമ്രാൻ ഹാഷ്‌മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. പവൻ കല്യാണിനൊപ്പം ‘OG' എന്ന മറ്റൊരു ചിത്രത്തിലും താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2025ലാണ് ‘OG'യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാറാ അലി ഖാനോടൊപ്പം എ വാട്ടൻ മേരെ വാട്ടൻ എന്ന ചിത്രമാണ് ഹാഷ്‌മിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
TAGS : ACCIDENT | IMRAN HASHMI | INJURED
SUMMARY : Accident during shooting; Bollywood star Imraan Hashmi injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.