നടിയുടെ പീഡന പരാതി, ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് പീഡന പരാതിയില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എടുത്ത കേസിലാണ് നടന് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അടുത്ത മാസം 21 വരെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിയായ നടി നൽകിയ പീഡനക്കേസിലാണ് മുൻകൂർ ജാമ്യം തേടി ബാലചന്ദ്രമനോൻ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജാമ്യഹർജിയില്‍ ബാലചന്ദ്രമേനോൻ ആരോപിച്ചു.
2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം, തന്നെ ഫോണിൽ വിളിച്ച് കേസ് കൊടുക്കുമെന്ന് പറഞ്ഞ് നടി നേരത്തെ ഭീഷണിപ്പെടുത്തിയതായും പലർക്കുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പരാതി നൽകിയവരാണ് പരാതിക്കാരിയെന്നും ബാലചന്ദ്രമേനോൻ കോടതിയിൽ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് എതിർ സത്യവാങ്മൂലം നൽകേണ്ടതുണ്ടെന്ന് അറിയിച്ച സർക്കാർ മുൻകൂർ ജാമ്യ ഹരജിയെ എതിർത്തു. എന്നാൽ, വസ്തുതകളും മറ്റും പരിശോധിച്ച ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യം അനുവദിക്കുകയായിരുന്നു.
TAGS : BAIL | BALACHANDRA MENON | SEXUAL ASSULT CASE
SUMMARY : Actress's harassment complaint, Balachandra Menon granted anticipatory bail