എഡിഎമ്മിന്റെ മരണം, തെളിവെടുപ്പ് പൂർത്തിയായി; അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം


കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകുമെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ​ഗീത പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ പി.പി ദിവ്യ സാവകാശം തേടിയിട്ടുണ്ട്. അതേസമയം പ്രശാന്തന്റെ മൊഴിയെടുത്തെന്നും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചെന്നും എ. ഗീത പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും മൊഴിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിജിലൻസും ടി വി പ്രശാന്തന്റെ മൊഴിയെടുത്തു. മുസ്‌ലീം ലീഗ് നേതാവ് ടിഎൻഎ ഖാദർ നൽകിയ പരാതിയിലാണ് നടപടി. എട്ടുമണിക്കൂറിലധികം സമയമാണ് രേഖകൾ ശേഖരിക്കുന്നതിനും മൊഴിയെടുപ്പിനുമായി എടുത്തത്. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും സംഭവിച്ച കാര്യങ്ങള്‍, പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയ ഫയല്‍ നടപടികള്‍, കൈക്കൂലി ആരോപണത്തിന്റെ വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിച്ചത്.

നേരത്തേ അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയനെ മാറ്റിയാണ് എ. ​ഗീതയ്ക്ക് അന്വേഷണ ചുമതല കൈമാറിയത്. റവന്യു മന്ത്രി കെ. രാജന്റെ നിർദേശപ്രകാരമാണ് നടപടി. അരുൺ കെ.വിജയനെതിരെ കെ.നവീൻ ബാബുവിന്റെ ബന്ധുക്കളും രം​ഗത്തെത്തിയിരുന്നു. കളക്ടർ എ.ഡി.എം. ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്ന് ഇവർ കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. നവീൻ ബാബുവിന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.

അതേസമയം കൈക്കൂലി ആരോപണവിഷയത്തിൽ പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തൻ നൽകിയ പരാതിയിൽ ദുരൂഹതേയറുകയാണ്. പമ്പിന് ഭൂവുടമയുമായി ഉണ്ടാക്കിയ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും പ്രശാന്തന്റെ ഒപ്പുകൾ വ്യത്യസ്തമാണ്. നെടുവാലൂർ പള്ളി വികാരി ഫാ. പോൾ എടത്തിനകത്ത് എന്ന വിനോയ് വർഗീസ് ഇ എന്നയാളുമായി ഉണ്ടാക്കിയ പാട്ടക്കരാറിൽ എല്ലാ പേജുകളിലും ‘പ്രശാന്ത്' എന്നാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിലാകട്ടെ ‘പ്രശാന്തൻ ടി.വി. നിടുവാലൂർ' എന്നുമാണ്. പാട്ടക്കരാർപോലുള്ള നിർണായക രേഖയിൽ പ്രശാന്തും മുഖ്യമന്ത്രിക്കുള്ള പരാതിയിൽ പ്രശാന്തൻ ടി.വിയും എന്നും രണ്ടുതരം ഒപ്പും വന്നത് കൈക്കൂലിക്കഥ അനുദിനം ദുർബലമാകുന്നുവെന്നാണ് വിലയിരുത്തൽ. പ്രശാന്ത് നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന് വൈദികൻ നേരത്തേ പറഞ്ഞിരുന്നു.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം.പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.

TAGS : |
SUMMARY : ADM's death. Inquiry report within a week

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!