നിയമസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.


ബെംഗളൂരു : കർണാടകയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്നുമണ്ഡലങ്ങളിൽ രണ്ടെണ്ണത്തിലേക്ക് ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഷിഗോണിൽ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബസവരാജ് ബൊമ്മെയും സന്ദൂരിൽ ബംഗരു ഹനുമന്തയുമാണ് ബിജെപിക്കുവേണ്ടി മത്സരിക്കുക. ചന്നപട്ടണയിൽ ജെ.ഡി.എസ്. സ്ഥാനാർഥിയാകും മത്സരിക്കുക. അതേസമയം ഇവിടെ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യുവജനതാദൾ അധ്യക്ഷൻ നിഖിൽ കുമാരസ്വാമിയാകും ജെ.ഡി.എസ്. സ്ഥാനാർഥിയാകുമെന്നാണ്  സൂചന.

ഷിഗോൺ ബി.ജെ.പി.യുടെയും സന്ദൂർ കോൺഗ്രസിന്റെയും ചന്നപട്ടണ ജെ.ഡി.എസിന്റെയും മണ്ഡലങ്ങളാണ്. ബസവരാജ് ബൊമ്മെ ലോക്‌സഭാംഗമായതിനാലാണ് ഷിഗോണിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സന്ദൂരിലെ എം.എൽ.എ.യായിരുന്ന ഇ. തുക്കാറാം ലോക്‌സഭയിലെത്തിയതോടെയാണ് ആ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ലോക്‌സഭാംഗമായതാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പ് വരാൻ കാരണം.

നവംബർ 13-നാണ് തിരഞ്ഞെടുപ്പ്.

TAGS :
SUMMARY : Assembly by-elections. BJP announced candidates in two constituencies.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!