നിയമസഭ സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഇന്ന് അവസാനിക്കും. മൂന്ന് നിയമ നിര്‍മാണങ്ങള്‍ ഇന്ന് സഭ പരിഗണിച്ചേക്കും. ശബരിമല സ്‌പോര്‍ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിലുണ്ടായ തര്‍ക്കത്തിന് നിയമസഭയില്‍ സര്‍ക്കാര്‍ ഇന്ന് പരിഹാരം പ്രഖ്യാപിച്ചേക്കും. സ്‌പോര്‍ട് ബുക്കിങ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യതയേറെ. അതേസമയം സബ്‌മിഷനായി വിഷയം വരുമെന്നാണ് ലഭിക്കുന്ന സൂചന.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം സംബന്ധിച്ച്, IB സതീഷും സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് മോൻസ് ജോസഫും സഭയുടെ ശ്രദ്ധ ക്ഷണിക്കും.
ഈ മാസം നാലിനാണ് വയനാട് ദുരന്തബാധിതർക്ക് ആദരാഞ്ജലി അർപ്പിച്ചു നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. ഏഴ് ദിവസത്തെ ഇടവേളയിൽ മൂന്ന് അടിയന്തര പ്രമേയ ചർച്ചകൾക്കും സഭ വേദിയായി.
TAGS : KERALA | NIYAMA SABHA
SUMMARY : Assembly session will conclude today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.