ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍, ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്നാണ് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സി സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം, ഇതിന്റെ സാധ്യത പഠിക്കാന്‍ ഇരു കമ്പനികളും സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സികള്‍ അവതരിപ്പിച്ച് നഗര യാത്രയില്‍ പുതിയ മാറ്റം കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുക്കും. പുതിയ പദ്ധതി യാഥാര്‍ഥ്യമായാല്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 19 മിനിറ്റ് കൊണ്ട് എത്താം.
അഡ്രിയാന്‍ ഷ്മിത്ത്, രാകേഷ് ഗോങ്കര്‍, ശിവം ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നാല് നഗരങ്ങളായ ബെംഗളൂരു, മുംബൈ, ഡല്‍ഹി, പുനെ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സരള ഏവിയേഷന്‍ പദ്ധതിയിടുന്നത്.
TAGS: BENGALURU | FLYING TAXI
SUMMARY: Bengaluru Airport to soon provide flying taxi service



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.