മെട്രോ സ്റ്റേഷനുകളിൽ കഫെ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലുള്ള 55 സ്റ്റേഷനുകളിൽ കഫെകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി. ഔട്ട്‌ലെറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. കോർപ്പറേഷന് അധിക വരുമാനം ഉണ്ടാക്കുന്നതിനൊപ്പം യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുകയാണ് സംരംഭം ലക്ഷ്യമിടുന്നത്.
ഭക്ഷണ പാനീയ കിയോസ്‌ക്കുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, പേഴ്‌സണൽ കെയർ ഷോപ്പുകൾ എന്നിവയുൾപ്പെടെ വിവിധ റീട്ടെയിൽ ഓപ്ഷനുകൾക്കായി ബിഎംആർസിഎൽ സ്റ്റേഷനിലെ സ്ഥലങ്ങൾ വാടകയ്ക്ക് നൽകും. മെട്രോ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
കൂടാതെ മെട്രോ നോൺ-ഫെയർ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗം കൂടിയാണിത്. അനുവദനീയമായ വാണിജ്യ പ്രവർത്തനങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ, 55 സ്റ്റേഷനുകളിലായി 220 ഒഴിഞ്ഞ സ്ഥലങ്ങൾ വാണിജ്യ ഔട്ട്‌ലെറ്റുകൾക്കായി കണ്ടെത്തിയിട്ടുണ്ട്. താൽപ്പര്യമുള്ള കമ്പനികൾക്ക് ലേഔട്ട്, ചതുരശ്ര അടി, ഓരോ ലൊക്കേഷനുമുള്ള മിനിമം പ്രതിമാസ ലൈസൻസ് ഫീസ് എന്നിവ വ്യക്തമാക്കുന്ന ടെൻഡർ ഡോക്യുമെൻ്റ് നൽകാമെന്ന് മെട്രോ അധികൃതർ പറഞ്ഞു.
TAGS: BENGALURU | NAMMA METRO
SUMMARY: Metro stations to have retails outlets soon



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.