വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിവില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വനിതാ ഡോക്ടറുടെ പരാതി

തിരുവനന്തപുരം: വനിത ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതി ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്തെ ലോഡ്ജില്‍ വെച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിച്ച് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിലുളളത്.
ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്. സോഷ്യല്‍മീഡിയ വഴിയാണ് പോലീസുകാരനെ യുവതി പരിചയപ്പെടുന്നത്. അവിവാഹിതനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും പിന്നീട് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിയുകയായിരുന്നുവെന്നും യുവതി പറയുന്നു. പോലീസിന്റെ അന്വേഷണത്തില്‍ മറ്റൊരു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
TAGS : THIRUVANATHAPURAM | POLICE | RAPE CASE
SUMMARY : promised marriage and molested; Complaint by woman doctor against civil police officer



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.