സ്ഥാനാർഥിയാക്കാമെന്നു പറഞ്ഞു പണം തട്ടിയെന്ന് പരാതി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരന്റെ പേരിൽ കേസ്


ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയാക്കാമെന്നു വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍  കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനുൾപ്പെടെ മൂന്നാളുകളുടെപേരിൽ കേസ്. പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷി, ഗോപാലിന്റെ മകൻ അജയ് ജോഷി, ബന്ധു വിജയലക്ഷ്മി എന്നിവരുടെ പേരിലാണ് ബസവേശ്വര നഗർ പോലീസ് കേസെടുത്തത്.

വിജയപുര നാഗഠാണ മുൻ ജെ.ഡി.എസ് എം.എൽ.എ. ദേവാനന്ദ് ഫൂലെ സിങ് ചവാന്റെ ഭാര്യ സുനിതാ ചവാൻ നൽകിയ പരാതിയിലാണ് കേസ്. ദേവാനന്ദ് ഫൂലെ സിങ് ചവാനെ സ്ഥാനാർഥിയാക്കാമെന്നു പറഞ്ഞ് തന്റെ പക്കൽനിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് സുനിതയുടെ പരാതി. ഗോപാലിന്റെ നിർദേശപ്രകാരം വിജയലക്ഷ്മിയുടെ വീട്ടിലാണ് പണം ഏൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. വിജയപുര സീറ്റിനുവേണ്ടിയായിരുന്നു ഇത്. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ഗോപാലിനെ സമീപിച്ചപ്പോൾ 200 കോടി രൂപ ഒരു പദ്ധതിയിൽനിന്ന് ലഭിക്കാനുണ്ടെന്നും അതുകിട്ടിയാൽ പണം തിരിച്ചുതരാമെന്നും അറിയിച്ചു. പുറമേ 1.75 കോടി രൂപ 20 ദിവസത്തേക്ക് വായ്പയായി വാങ്ങുകയും ചെയ്തു. പണം തിരിച്ചുകിട്ടാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ 20 വർഷത്തോളമായി തനിക്ക് ഗോപാലുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. ഇയാൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് താൻ ഉത്തരവാദിയല്ലെന്നു കാട്ടി 2023-ൽ കോടതിയിൽ സത്യവാങ്മൂലം നൽകിട്ടുണ്ടെന്നും പ്രഹ്ലാദ് ജോഷി ഡൽഹിയിൽ പറഞ്ഞു.

TAGS : |
SUMMARY : Complaint that money was cheated by saying that he would be a candidate


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!