വീടിനു മുമ്പിൽ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടു; ദമ്പതികളെ മർദിച്ചെന്ന് പരാതി

ബെംഗളൂരു: വീടിനു മുമ്പിൽ വെച്ച് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിന് ദമ്പതികളെ മർദിച്ചതായി പരാതി. ബിദരഹള്ളിയിലെ തുംഗനഗറിലാണ് സംഭവം. ശിവഗംഗ ഗൗഡ (38), ഭാര്യ ജയലക്ഷ്മി (35) എന്നിവരുടെ വീടിനു മുമ്പിലായി രാത്രിയിൽ ചിലർ മദ്യപിച്ച് ബഹളം വെക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ഇത് ചോദ്യം ചെയ്തു.
ഇതിൽ പ്രകോപിതരായ പ്രതികൾ ദമ്പതികളെ മർദിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ മാഗഡി റോഡിൽ താമസിക്കുന്ന ആനന്ദ്, സഞ്ജയ്, ധനു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും ശിവഗംഗയുടെ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | ATTACK
SUMMARY: Couple attacked for asking men not to drink outside their house



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.