ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ (എഫ്ഒബി) ഉടൻ തുറക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ) എഫ്ഒബികൾ നിർമ്മിക്കുന്നത്. സുരക്ഷിതമായ ക്രോസിംഗ് പോയിൻ്റുകളുടെ അഭാവം മൂലം കാൽനടയാത്രക്കാർ അപകടങ്ങൾ നേരിടുന്നതായി ഒന്നിലധികം പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം.
ഹൈവേയിൽ എഫ്ഒബികളുടെ അഭാവം കാരണം കാൽനടയാത്രക്കാർ അപകടങ്ങളിൽ പെടുന്ന സംഭവങ്ങൾ നിരവധിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്, ഹൈവേയിലെ പ്രധാന സ്ഥലങ്ങളിൽ 24 എഫ്ഒബികളുടെ നിർമ്മാണമാണ് എൻഎച്ച്എഐ ഏറ്റെടുത്തത്. വിവിധ സ്ഥലങ്ങളിൽ എഫ്ഒബികളുടെ നിർമാണ പ്രവർത്തനം ഇതിനകം ആരംഭിച്ചതായി എൻഎച്ച്എഐ അധികൃതർ അറിയിച്ചു.
സിദ്ധലിംഗപുര, കലാസ്തവാടി, കണിമിനികെ, മഞ്ചനായകനഹള്ളി, കല്ലുഗോപഹള്ളി, ഹുൽതർ ഹൊസദോഡി, മദാപുര, ധബനഗുണ്ട എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിളാണ് എഫ്ഒബികൾ നിർമ്മിക്കുന്നത്.
സെക്ഷണൽ സ്പീഡ് ഡിറ്റക്ഷൻ സംവിധാനങ്ങൾ പോലുള്ള സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നത്, ഹൈവേയിലെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. 2023 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ ഹൈവേയിൽ 147 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, 2024ൽ ഇതേ കാലയളവിൽ മരണസംഖ്യ 50 ആയി കുറഞ്ഞു. എഫ്ഒബികളുടെ നിർമ്മാണത്തിലൂടെ അപകട – മരണ നിരക്കുകൾ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
TAGS: BENGALURU | MYSURU HIGHWAY
SUMMARY: NHAI starts constructing 24 FoBs across Bengaluru-Mysuru highway for pedestrians to cross



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.