പതിനാല് വർഷങ്ങൾക്ക് ശേഷം ബെള്ളാരിയിൽ പ്രവേശിക്കാൻ ജനാർദന റെഡ്ഢിക്ക് കോടതി അനുമതി


ബെംഗളൂരു: പതിനാല് വർഷങ്ങൾക്ക് ശേഷം ബെള്ളാരിയിൽ തിരികെ പ്രവേശിക്കാൻ മുൻ മന്ത്രിയും എംഎൽഎയുമായ ഗാലി ജനാർദ്ദന റെഡ്ഡിക്ക് അനുമതി നൽകി സുപ്രീം കോടതി. ഖനി വ്യവസായിയും കർണാടക രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി.) പാർട്ടിസ്ഥാപകനുമായ ജി. ജനാർദന റെഡ്ഡി അനധികൃത ഖനന കേസിൽ ഉൾപ്പെട്ടതോടെയാണ് ബെള്ളാരിയിലേക്കുള്ള സന്ദർശനം വിലക്കിയത്. ബിജെപി മന്ത്രിസഭയിൽ അംഗമായിരിക്കെ 2011ലാണ് ഖനി അഴിമതി കേസിൽ അറസ്റ്റിലാകുന്നത്. ബെള്ളാരിയിൽ പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെയാണ‌് സുപ്രീംകോടതി ഇദ്ദേഹത്തിന് ജാമ്യം നൽകിയത‌്.

പിന്നീട് പലതവണ ബെള്ളാരിയിലേക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. നിലവിലെ സുപ്രീം കോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ ബിജെപിയുടെ സാധാരണ പ്രവർത്തകനാണെന്നും ഭാവിയിൽ താൻ മത്സരിക്കുന്ന മണ്ഡലം പാർട്ടി തീരുമാനിക്കുമെന്നും റെഡ്ഡി പറഞ്ഞു. സന്ദൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. കൂടാതെ സംസ്ഥാനത്തുടനീളം പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: |
SUMMARY: Janardhana Reddy to return to Ballari after 14 years
Reddy, wh


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!