വീണ്ടും റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഉത്തരാഖണ്ഡിലെ റൂർക്കിയിലെ ദന്ധേര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കാലി സിലിണ്ടറാണ് കണ്ടെത്തിയത്. സംഭവത്തില്‍ അട്ടിമറിശ്രമമാണോ എന്നതടക്കം പരിശോധിച്ചുവരികയാണ്.
ഇതുവഴിയെത്തിയ ചരക്കു ട്രെയിന്‍റെ ലോക്കോപൈലറ്റാണ് സിലിണ്ടർ കണ്ടെത്തിയത്. തുടർന്നു ഇയാള്‍ ട്രെയിൻ നിർത്തിയശേഷം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി സിലിണ്ടർ ട്രാക്കില്‍ നിന്ന് മാറ്റി. സൈനിക ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കുന്ന റൂട്ടിലാണ് സിലിണ്ടർ ലഭിച്ചത്.
ബംഗാള്‍ എഞ്ചിനീയർ ഗ്രൂപ്പ് ആൻഡ് സെന്‍ററിന്‍റെ ആസ്ഥാനത്തിന് സമീപമാണ് സിലിണ്ടർ കണ്ടെത്തിയ സ്ഥലം. സൈനിക വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനും സൈനിക ആവശ്യങ്ങള്‍ക്കായി ചരക്കു ട്രെയിനുകള്‍ ഓടിക്കുന്നതിനും പ്രത്യേക ട്രാക്കാണ് ഇവിടെ ഉപയോഗിക്കുന്നത്.
അന്വേഷണം തുടങ്ങിയതോടെ റെയില്‍വേ സംരക്ഷണ സേനയും റെയില്‍വേ ജീവനക്കാരും അഞ്ചു കിലോമീറ്ററോളം പാളത്തില്‍ വ്യാപക തിരച്ചില്‍ നടത്തി. എന്നാല്‍ ആരാണ് സിലിണ്ടർ കൊണ്ടുവന്നതെന്ന് സൂചനകളൊന്നും ലഭിച്ചില്ല.
TAGS : UTHARAGAND | GAS | RAILWAY
SUMMARY : Gas cylinder on the railway track again



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.