ഗൃഹ ആരോഗ്യ പദ്ധതിക്ക് തുടക്കമായി


ബെംഗളൂരു : സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ‘ഗൃഹ ആരോഗ്യ'പദ്ധതിക്ക് തുടക്കമായി. വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കുന്നത്തിനും സാംക്രമികവും അല്ലാത്തതുമായ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പാവപ്പെട്ടവർക്ക് ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും പദ്ധതി ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവും ചടങ്ങില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ആരോഗ്യസേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ‘ഗൃഹ ആരോഗ്യ'പദ്ധതി കോലാർ ജില്ലയിലാണ് ആദ്യം നടപ്പാക്കുന്നത്. അടുത്തവർഷത്തോടെ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 30-നും അതിനുമുകളിലും പ്രായമുള്ള വ്യക്തികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രമേഹം, രക്താതിമർദം, അർബുദം, മാനസികാരോഗ്യ അവസ്ഥകൾ എന്നിവ പദ്ധതിയുടെ പരിധിയിൽ വരും. കമ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർ, പ്രൈമറി ഹെൽത്ത് കെയർ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടിങ് ഓഫീസർമാർ, ആശാ ജീവനക്കാർ എന്നിവരടങ്ങുന്ന സംഘം വീടുതോറുമെത്തി ആരോഗ്യപരിശോധന നടത്തും.

TAGS :
SUMMARY : Gruha Arogya Project Started

 

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!