കനത്ത മഴ; ബെംഗളൂരുവിൽ സ്കൂളുകൾക്ക് ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ബെംഗളൂരുവിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ തിങ്കളാഴ്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
VIDEO | Schools to remain closed today in Bengaluru due to heavy rainfall in the city. Waterlogging was reported in several areas.
(Source: Third Party)
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/bj0OiQAijj— Press Trust of India (@PTI_News) October 21, 2024
കനത്ത മഴയില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയായാണ് ജിലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. അതേസമയം ബിരുദ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, ഡിപ്ലോമകൾ, എഞ്ചിനീയറിംഗ്, ഐടിഐകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ബെംഗളൂരുവില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്.
A holiday has been declared today, October 21, 2024, in Bangalore City District due to continuous rains, affecting all Anganwadi centers and private/aided primary and high schools to ensure student safety pic.twitter.com/7fvNB7ifHK
— IANS (@ians_india) October 21, 2024
TAGS :
SUMMARY : heavy rain; Today is a holiday for schools in Bengaluru