ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം; കനകപുരയ്ക്ക് മുൻഗണന നൽകുമെന്ന് ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡിന് മുൻഗണന നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇതിനായുള്ള സ്ഥലം ഇതുവരെ അന്തിമമാക്കിയിട്ടില്ല. കനകപുര റോഡിലാണ് വിമാനത്താവളം വരുന്നതെങ്കിൽ നേരത്തേ നിശ്ചയിച്ച സ്കൈഡക്ക് പദ്ധതിയുടെ സ്ഥലം മാറ്റേണ്ടതായി വരുമെന്ന് ശിവകുമാർ പറഞ്ഞു.
ഹെമ്മിഗെപുരയിലാണ് 250 മീറ്റർ ഉയരമുള്ള സ്കൈഡെക്ക് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് സ്ഥലങ്ങളും തമ്മിൽ 35 കിലോമീറ്റർ വ്യത്യാസമാണ് ഉള്ളത്. വിമാനങ്ങളുടെ സഞ്ചാരത്തിന് ഇത്രയും ഉയരമുള്ള കെട്ടിടം അടുത്ത് വരുന്നത് തടസ്സമായിരിക്കും. വിധാന സൗധയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഈ വിഷയം വിശദമായ ചർച്ചയ്ക്ക് വിധേയമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര നിലവാരമുള്ള വിമാനത്താവളം തന്നെയാകണം നിർമ്മിക്കേണ്ടത്. അയ്യായിരം ഏക്കർ സ്ഥലമെങ്കിലും വിമാനത്താവളത്തിനായി കണ്ടെത്തണമെന്നും ശിവകുമാർ പറഞ്ഞു. ഇൻഫ്രാസ്ട്രക്ടചർ ഡവലപ്മെന്റ് വകുപ്പ് ഏഴ് കേന്ദ്രങ്ങളാണ് വിമാനത്താവളം നിർമ്മിക്കുന്നതിനായി പരിഗണിക്കുന്നത്. സോമനഹള്ളി, ഹരോഹള്ളി, ബിഡദി എന്നിവ ഇതിൽപ്പെടുന്നുണ്ട്. ബിഡദിയിൽ അൽപ്പം ഉയർന്നും താണുമിരിക്കുന്ന പ്രദേശങ്ങളാണ് കൂടുതലും. ഇത് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന വാദം ഉയരുന്നുണ്ട്.
ഹരോഹള്ളിയിലാണെങ്കിൽ വ്യവസായ മേഖലയ്ക്കായി അളന്നിട്ട സ്ഥലങ്ങളാണ്. ഇതിൽനിന്ന് സ്ഥലം ഏറ്റെടുക്കുക പ്രയാസമായിരിക്കും. ഇക്കാരണത്താലാണ് കനകപുര റോഡിലെ സോമനഹള്ളിയിലേക്ക് എത്തിച്ചേർന്നിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവിടെ 3000 ഏക്കറോളം സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്. കുനിഗൽ, നെലമംഗല എന്നീ സ്ഥലങ്ങളും പരിഗണനയിലുണ്ട്.
TAGS: BENGALURU | AIRPORT
SUMMARY: Kanakapura on top priority list for second Bengaluru airport



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.