കൊല്‍ക്കത്ത ബലാത്സംഗക്കൊല; കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സഞ്ജയ് റോയ് മാത്രമാണ് കേസിലെ പ്രതി. കൂട്ടബലാത്സം ഗം സംബന്ധിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.
ഓഗസ്റ്റ് ഒമ്പതിന് ഡോക്ടര്‍ ഉറങ്ങാന്‍ പോയ സമയത്ത് സിവില്‍ വളണ്ടിയറായ സഞ്ജയ് റോയ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇത് ഒന്നാം കുറ്റപത്രമാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ അന്വേഷണം നടത്തുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഹോസ്പിറ്റലിലെ സെമിനാര്‍ ഹാളില്‍ വച്ചാണ് കൃത്യം നടത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
200 ഓളം പേരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം റോയ് സെമിനാര്‍ ഹാളിലേക്ക് പ്രവേശിച്ചതുള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിറ്റേദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാലിന് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു.
ഇതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശരീരമാസകലം മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും യുവതി ക്രൂരമായ ലൈംഗികപീഡനം നേരിട്ടതായി സ്ഥിരീകരിച്ചിരുന്നു.
സംഭവത്തില്‍ വന്‍ പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ക്രൂരകൃത്യം നടത്തിയ സഞ്ജയ് റോയ് പോലീസിന്‍റെ പിടിയിലായത്. പ്രതി സഞ്ജയ് റോയ് മദ്യപിച്ച് അശ്ലീല ചിത്രങ്ങള്‍ കാണുന്നതിന് അടിമയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
TAGS : KOLKATA DOCTOR MURDER | CHARGE SHEET
SUMMARY : Kolkata rape and murder; CBI filed charge sheet



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.