പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി. ഇതിന് പകരമായി പുതിയ ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. ഒക്ടോബർ അവസാനത്തോടെ 20 പുതിയ വോൾവോ (9600 മോഡൽ) ഐരാവതി ക്ലബ് ക്ലാസ് 2.0 ആണ് നിരത്തിലിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. 1.78 കോടി രൂപയാണ് ഓരോ ബസിന്റെയും ചെലവ്.
അന്തർസംസ്ഥാന യാത്രകൾക്ക് ആഡംബര ബസുകൾ ഇറക്കി കൂടുതൽ ട്രിപ്പുകൾ നടത്തുകയാണ് ലക്ഷ്യം. നിലവിൽ കെഎസ്ആർടിസിക്ക് ആകെ 443 ആഡംബര ബസുകളാണ് ഉള്ളത്. ശക്തമായ ഹാലൊജൻ ഹെഡ്ലൈറ്റുകൾ, ഡേ റണ്ണിങ് ലൈറ്റുകൾ, പുതിയ പ്ലഷ് ഇന്റീരിയറുകൾ, എക്സ്റ്റീരിയർ സ്കാൻഡിനേവിയൻ ഡിസൈൻ ബസുകൾ ആണ് ഇറക്കുന്നത്.
നിലവിൽ ഉള്ള ആഡംബര ബസിനേക്കാളും നീളം കൂടിയ ബസുകൾ ആണ് പുതുതായി നിരത്തിൽ ഇറക്കുന്നത്. കൂടുതൽ സ്ഥലവും ഹെഡ്റൂമും ഇതിൽ ഉണ്ടായിരിക്കും. മാത്രമല്ല, നീളം കൂടിയ ബസായതിനാൽ സീറ്റുകൾക്കിടയിൽ നല്ല സ്പെയ്സ് ഉണ്ടായിരിക്കും. മൊബൈൽ ചാർജിങ് പോയന്റും, പ്രൊട്ടക്ഷൻ സിസ്റ്റം, എയർ കണ്ടീഷൻ, ഫയർ അലാറം, എന്നിവയെല്ലാം ബസിന്റെ സവിശേഷതകളാണ്.
TAGS: KARNATAKA | KSRTC
SUMMARY: Karnataka rtc to scrap old model buses and give service for new ones



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.