മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിക്കണം: നയം പ്രഖ്യാപിച്ച് പി.വി അൻവറിന്റെ ഡിഎംകെ


മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി പി.വി അന്‍വറിന്‍റെ പുതിയ സംഘടന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ(ഡിഎംകെ) നയപ്രഖ്യാപനം. ജാതി സെൻസസിലൂടെ സാമൂഹ്യനീതി, പ്രവാസികൾക്ക് വോട്ടവകാശം, ഓൺലൈൻ വ്യാപാരം കുറക്കാൻ നിയമനിർമാണം, വഴിയോര കച്ചവടക്കാർക്ക് വായ്പയും ഇൻഷുറൻസും തുടങ്ങിയവയാണു പ്രധാന പ്രഖ്യാപനങ്ങള്‍.

1969 ല്‍ മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ജനസംഖ്യ 14 ലക്ഷമാണെങ്കില്‍ ഇപ്പോഴത് 45 ലക്ഷത്തിലധികമാണ്. മൂന്ന് കളക്ടറുടെ പണിയാണ് മലപ്പുറം കളക്ടര്‍ക്ക്. ത്രിപുര, മേഘാലയ, മണിപ്പൂര്‍ തുടങ്ങി ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാള്‍ വരും ഇവിടുത്തെ ജനസംഖ്യ. ജനജീവിതത്തിന്റെ താഴേത്തട്ടിലേക്ക് സേവന പ്രവര്‍ത്തനം എത്തുന്നതിന് ജനസംഖ്യ തടസമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് 15-ാമത്തെ ജില്ല രൂപീകരിക്കണം' എന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്.

എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക നീതി, വിശ്വാസം, ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം, ഭരണഘടന മൂല്യങ്ങള്‍ ഉറപ്പുവരുത്തുക, ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവല്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ, പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തണം, സാമൂഹിക നീതി ജാതി സെന്‍സസിലൂടെ, വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പു വരുത്തണം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഫാസിസ്റ്റ് നയം, ഇത് ഫാസിസ്റ്റ് സംവിധാനത്തെ അട്ടിമറിക്കും എന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിൽ ഇന്ന് വൈകീട്ട് നടന്ന  ഡി.എം.കെയുടെ നയം പ്രഖ്യാപിച്ച് കൊണ്ടുള്ള പൊതുസമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. ഇങ്ക്വിലാബ് വിളികളോടെയാണ് അന്‍വറിനെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചത്. മുസ്‍ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡൻ്റ് ഹംസ പറക്കാട്ടിൽ, ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പ് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകു അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസൽ കൊടുവള്ളി പാര്‍ട്ടി നയം വായിച്ചുകേള്‍പിച്ചു. നയപ്രഖ്യാപനം കൈയടികളോടെയായിരുന്നു കൂടി നിന്ന ജനം സ്വീകരിച്ചത്.

TAGS :
SUMMARY : Malappuram and Kozhikode districts should be divided: PV Anwar's DMK announces policy


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!