തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

ബെംഗളൂരു: തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. ശിവമോഗയിലാണ് സംഭവം. ഗോപാൽ (35) എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ഫോട്ടോ എടുക്കാനായി നദിയിലേക്ക് ഇറങ്ങിയ ഗോപാൽ പാറക്കെട്ടിൽ കുടുങ്ങിയത്. നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഗോപാൽ പാറക്കെട്ടിൽ തന്നെ തുടരുകയായിരുന്നു.
നാട്ടുകാരാണ് സംഭവം ഫയർഫോഴ്‌സിലും പോലീസിലും അറിയിച്ചത്. തുടർന്ന് ബുധനാഴ്ച രാവിലെ ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. നിരോധിത മേഖലയായിട്ടും ഫോട്ടോ എടുക്കാനായി അതിസാഹസികത കാട്ടിയതിന് ലോക്കൽ പോലീസ് ഗോപാലിനെതിരെ കേസെടുത്തു.
TAGS: KARNATAKA | RESCUE
SUMMARY: Man stuck on rock in Tunga river rescued by firemen



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.