പരീക്ഷ പേപ്പർ മൂല്യനിർണയത്തിനിടെ ഫോൺ ഉപയോഗിച്ചു; അധ്യാപകരോട് വിശദീകരണം തേടി മന്ത്രി


ബെംഗളൂരു: പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച അധ്യാപകരിൽ നിന്നും വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം. സി. സുധാകർ. ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റിയിലെ (ബിസിയു) ബിരുദ പ്രോഗ്രാമുകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനിടെയായിരുന്നു സംഭവം.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. അധ്യാപകർ ഒരു വശത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും മറുവശത്ത് ഉത്തര സ്ക്രിപ്റ്റുകൾ വിലയിരുത്തുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഉത്തര സ്ക്രിപ്റ്റുകൾ വിലയിരുത്തുന്നതിനിടെ ചില അധ്യാപകർ ഫോണിൽ ക്രിക്കറ്റ്‌ മാച്ച് കാണുകയായിരുന്നു. വിദ്യാർഥികളിൽ നിന്നും പരാതി ലഭിച്ചതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി അധ്യാപകരോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

നിരവധി പരാതികൾ സർവകലാശാല അധികൃതർക്ക് നൽകിയെങ്കിലും ബന്ധപ്പെട്ട അധ്യാപകർക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികൾ മന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

TAGS: |
SUMMARY: University teachers found using phones during evaluation in Bengaluru, action sought


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!