മുഡ ഭൂമിയിടപാട് കേസ്; മൈസൂരുവില്‍ ഇ.ഡി പരിശോധന നടത്തി


ബെംഗളൂരു: മുഡ (മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി) ക്രമക്കേടുമായി ബന്ധപ്പെട്ട് മൈസൂരുവിലെ മുഡ ഓഫീസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൈസൂരുവിന് പുറമെ മുഡയുടെ മറ്റനുബന്ധ ഓഫീസുകളിലും ഇഡി പരിശോധന നടത്തി. ഇഡി സംഘം പരിശോധന നടത്തിയതായും ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകി സഹകരിച്ചതായും മുഡ സെക്രട്ടറി പ്രസന്നകുമാർ പറഞ്ഞു.

12 ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. കമ്മീഷണര്‍ എ എന്‍ രഘുനന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മുഡ ഉദ്യോഗസ്ഥരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചക്ക് ശേഷം കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തേക്കും. ഭൂമി അനുവദിച്ച കേസില്‍ എല്ലാ മുഡ ഉദ്യോഗസ്ഥരെയും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും.

കോടിക്കണക്കിന് രൂപയുടെ ഭൂമിക്കായി മുഡ വ്യാജരേഖകള്‍ ഉണ്ടാക്കിയതായി ആരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ സ്‌നേഹമയി കൃഷ്ണ രംഗത്ത് വന്നതോടെയാണ് വന്‍ ഭൂമി കുംഭകോണം പുറത്തായത്.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിയുടെ പേരില്‍ മൈസൂരിലെ കേസരെയിലുണ്ടായിരുന്ന മൂന്നേക്കര്‍ ഭൂമി മുഡ ഏറ്റെടുത്തു. പകരം അവര്‍ക്ക് വിജയനഗറില്‍ കണ്ണായ പ്രദേശത്ത് 38,283 ചതുരശ്ര അടി ഭൂമി അനുവദിച്ചു. പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയുടെ മൂല്യം കേസരെയില്‍ ഏറ്റെടുത്ത യഥാര്‍ത്ഥ ഭൂമിയേക്കാള്‍ വളരെ കൂടുതലാണെന്ന് ആരോപണം.  പാര്‍വതിയും സഹോദരന്‍ മല്ലികാര്‍ജുനും മറ്റ് പ്രതികളും ചേര്‍ന്ന് കേസരെയിലെ ഭൂമി 2004ല്‍ തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജരേഖ ചമച്ചുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തില്‍ ഭാര്യയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കഴിഞ്ഞ മാസം മറ്റൊരു പരാതിയും നല്‍കിയിരുന്നു.

TAGS : | |
SUMMARY : Muda land transfer case; ED test conducted in Mysuru


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!